THRISSUR

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ അദാലത്ത് 12 ന്

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ തല അദാലത്ത്  റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ജനുവരി 12ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കും. 25 സെൻറിൽ അധികരിക്കാത്ത അപേക്ഷാവസ്തു സൗജന്യമായി ഭൂമി തരം മാറ്റം അനുവദിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 30.12.2017 ൽ 25 സെൻറിൽ അധികരിക്കാത്ത വസ്തുവിൻ്റെ ഫോറം 6 പ്രകാരമുള്ള അപേക്ഷകൾക്കാണ് സൗജന്യ തരം മാറ്റത്തിന് അർഹതയുള്ളത്. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ പരിധിയിൽ 2867 അപേക്ഷകളാണ് തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close