THRISSUR

വനാമി ചെമ്മീന്‍ കൃഷി; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വനാമി ചെമ്മീന്‍ കൃഷി വികസനപദ്ധതി എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നടപ്പിലാക്കുന്നതിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ എ.ഡി.എ.കെ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം റീജ്യണല്‍ ഓഫീസ്, എജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (എഡിഎകെ), സെന്‍ട്രല്‍ സോണ്‍ സി.സി.60/3907, പെരുമാനൂര്‍ പി.ഒ, കനാല്‍ റോഡ്, തേവര, കൊച്ചി- 682015 എന്ന വിലാസത്തില്‍ നവംബര്‍ 20 ന് വൈകീട്ട് 5 നകം ലഭ്യമാക്കണം. തൃശ്ശൂര്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് അപേക്ഷകള്‍ എ.ഡി.എ.കെ പൊയ്യ ഫാമില്‍ നേരിട്ട് നല്‍കാവുന്നതാണ്. അര്‍ഹത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി 04842665479 (എറണാകുളം ഓഫീസ്), 8078030733 (പൊയ്യ ഫാം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close