THRISSUR
പിഎസ്സി പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
തൃശ്ശൂര്‍ കോര്പ്പറേഷന് 2023 – 24 വര്‍ഷത്തില്‍ പട്ടികജാതി ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷക്ക് ആറുമാസത്തെ പിഎസ്സി പരിശീലനം നല്‍കുന്നതിന് താല്പര്യമുള്ള പിഎസ്സി പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള സ്ഥാപനങ്ങള്‍ നവംബര്‍ 10 തീയതിക്കകം കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 8547630100.