JOB NEWSTHRISSUR

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

 പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 35 നും മദ്ധ്യേ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമന കാലാവധി ഒരു വര്‍ഷം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജനുവരി 31 നകം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480 2706100.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close