THRISSUR

എം.ബി.ബി.എസിന് അഡ്മിഷൻ നേടിയ എ എം അനീഷയെ അനുമോദിച്ചു

ചേലക്കര പട്ടികജാതി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് മെഡിക്കൽ കോളേജിൽ മെഡിസിന് അഡ്മിഷൻ നേടിയ ഈറ്റ തൊഴിലാളി കുടുംബത്തിലെ പൈങ്കുളം അയ്യൂർ മoപ്പറമ്പിൽ വീട്ടിൽ എ എം അനീഷയെ അനുമോദിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ അനുമോദന ചടങ്ങ്  ഉദ്ഘാടനം ചെയ്തു. തോന്നൂർക്കര ഈറ്റ തൊഴിലാളി സംഘത്തിന്റെ ഹാളിൽ ചേർന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ ഇ  ഗോവിന്ദൻ, എൻ വാസുദേവൻ, കെ ലത, സംഘം സെക്രട്ടറി രതി മോഹനൻ എന്നിവർ സംസാരിച്ചു. 
അയ്യൂർ മഠപ്പറമ്പിൽ മാധവൻ – കാർത്ത്യായനി ദമ്പതികളുടെ മകളാണ് അനീഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close