THRISSUR

പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

പി എസ് സി ഡിസംബർ ഒമ്പതിന് നടത്തുന്ന പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ വിവിധ തസ്തികകളിലേക്കുള്ള നാലാംഘട്ട പ്രാഥമിക പരീക്ഷയുടെ തൃശൂർ താലൂക്കിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. 

1602175- 1602474 വരെ രജിസ്റ്റർ നമ്പർ ഉള്ളവർ ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂളിലും (മുൻ പരീക്ഷാ കേന്ദ്രം – ഗവ. മോഡൽ എച്ച്എസ് ഫോർ ഗേൾസ്), 1602475- 1602674 വരെ രജിസ്റ്റർ നമ്പർ ഉള്ള ഉദ്യോഗാർത്ഥികൾ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും (മുൻ പരീക്ഷാ കേന്ദ്രം – ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്) 1601735- 1601974 വരെ രജിസ്റ്റർ നമ്പർ ഉള്ളവർ സെന്റ് തോമസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിലും (മുൻ പരീക്ഷാ കേന്ദ്രം – ചെമ്പുകാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ) എത്തണം. പരീക്ഷാ കേന്ദ്രം മാറിയവർക്ക്‌ മുൻപ് ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റ്  ഉപയോഗിച്ച് പരീക്ഷ എഴുതാവുന്നതാണ്.  ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്/ പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close