Alappuzha

തിരികെ സ്‌കൂളിലേക്ക് ‘ പരിപാടി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ അയല്‍ക്കൂട്ട ശാക്തീകരണത്തിന്റ ഭാഗമായി ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടി എച്ച്. സലാം എം.എല്‍.എ. ഫ്‌ലാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്തു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, പഞ്ചായത്തംഗങ്ങളായ കെ. രാജീവന്‍, ആര്‍. രാഹുല്‍, ദീപ്തി, സുശീല, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ബി. പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്പലപ്പുഴ തെക്ക് പഞ്ചായത്തിന്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ശോഭാ ബാലന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് പി. രമേശന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രാധ ഓമനക്കുട്ടന്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എസ്. ഹാരിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. ദീപ, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ലേഖ പ്രഭ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുന്നപ്ര തെക്ക് പഞ്ചായത്തിന്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ കല അശോക് കുമാര്‍, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുന്നപ്ര വടക്ക് പഞ്ചായത്തിന്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് സജിത സതീശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. സരിത, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ജി. ഇന്ദുലേഖ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close