THRISSUR
അംശാദായം; സിറ്റിങ് മൂന്ന് മുതല്‍
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ സിറ്റിങ് നടത്തുന്നു. ഫെബ്രുവരി മൂന്നിന് കടപ്പുറം, ആറിന് എടത്തിരുത്തി, എട്ടിന് മതിലകം, 13ന് എളവള്ളി, 15ന് വെങ്കിടങ്ങ്, പാവറട്ടി, 17നും 20നും താന്ന്യം, 22ന് പടിയൂര്‍, 24ന് പുത്തന്‍ചിറ, 27ന് ചൂണ്ടല്‍, കണ്ടാണശ്ശേരി, 29ന് മാടക്കത്തറ എന്നീ പഞ്ചായത്തുകളിലാണ് സിറ്റിങ്. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങള്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.