THRISSUR

തദ്ദേശസമേതം; കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള തദ്ദേശസമേതം – കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുട്ടികളുടെ പാര്‍ലിമെന്റ് മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി സീതാലക്ഷ്മി അധ്യക്ഷയായി. 

ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകള്‍ 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 94 പാര്‍ലിമെന്റാണ് സംഘടിപ്പിച്ചത്. കുട്ടികള്‍ കായികം, ആരോഗ്യം, കല, സാഹിത്യം, ഗതാഗതം, കൃഷി, പരിസ്ഥിതി, സംരക്ഷണം, തുല്യത എന്നിങ്ങനെ 7 ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്യും. ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ അവ രേഖപ്പെടുത്തി തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് കൈമാറും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുട്ടികളുടെ നേതൃത്വത്തില്‍ പാര്‍ലിമെന്റ് നടക്കുന്നത്.

തദ്ദേശസമേതം ജില്ലാ കോര്‍ഡിനേറ്റര്‍ ടി.എസ് സജീവന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.വി മദനമോഹനന്‍, ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, കൗണ്‍സിലര്‍മാരായ ലീല വര്‍ഗ്ഗീസ്, വില്ലി ജിജോ, കുമാരി മരിയ ദാനിയേല്‍ എഇഒ മാരായ പി.എം ബാലകൃഷ്ണന്‍, പി.ജെ ബിജു, പ്രധാന അധ്യാപിക കെ.പി ബിന്ദു, കോര്‍പ്പറേഷന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥ പി.ജി ദയ, പ്രാര്‍ത്ഥന രാജേഷ് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close