THRISSUR

ആശ്വാസ’തണൽ’ ഒരുക്കി എൻ എസ് എസ് വിദ്യാർത്ഥികൾ 

തൃപ്രയാർ കാളക്കൊടുവത്ത് വീട്ടിൽ സന്തോഷിന് ഇനി  ജപ്തി നടപടികളെ പേടിക്കാതെ  സമാധാനമായി സ്വന്തം വീട്ടിൽ ഉറങ്ങാം…   സന്തോഷിനും കുടുംബത്തിനും ആശ്വാസ തണൽ ഒരുക്കിയത് എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം തണൽ ഭവന പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്തോഷിന് വീടിന്റെ ആധാരം  മുഴുവൻ കുടിശ്ശികയും തീർത്ത്  കൈമാറിയത്.

വിദ്യാർത്ഥികൾ വിവിധ ചലഞ്ചിലൂടെ പണമുണ്ടാക്കിയാണ്  പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ തൃപ്രയാർ ബ്രാഞ്ചിലെ ലേല നടപടി നേരിടുന്ന വീടിന്റെ ആധാരം മുഴുവൻ കുടിശ്ശികയും തീർത്ത് കൈമാറിയത്. എൻഎസ്എസ് വളണ്ടിയർമാർ വീണ്ടെടുത്ത ആധാരം  ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഗുണഭോക്താവിന്ന് കൈമാറി.

 കഴിഞ്ഞവർഷവും എകെജി കോളനിയിൽ താമസിക്കുന്ന ലക്ഷ്മിയുടെയും ജപ്തി ഒഴിവാക്കി വീട് വെച്ച് നൽകിയിരുന്നു. ജില്ലാ കലക്ടർ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചു. ചടങ്ങിൽ എൻഎസ്എസ് ജില്ലാ കോഡിനേറ്റർ  എം വി പ്രതീഷ്, ക്ലസ്റ്റർ കോഡിനേറ്റർ  രേഖ  ഇ ആർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്, പിടിഎ പ്രസിഡന്റ് പി എസ് പി നസീർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷൈജ ഇ ബി, എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ അക്ഷത് കെ വി, ഹിബ ഫാത്തിമ, നീരജ്  കെ എച്ച്, ശ്രീലക്ഷ്മി കെ.യു, വിഷ്ണുവർദ്ധൻ, ഹിസാൻ  നസ്രീം  തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close