THRISSUR

ലോക്‌സഭ തെരഞ്ഞെടുപ്പ്: മണ്ഡലംതല ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി

ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലംതല ട്രെയിനികള്‍ക്കുള്ള പരിശീലനം നല്‍കി. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫാന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ. കൃഷ്ണകുമാര്‍, പി.വി സുഭാഷ്, കെ.ജി പ്രാണ്‍സിംഗ്, വി.എന്‍ ശ്രീജ എന്നിവരാണ് പരിശീലനം നല്‍കിയത്. നിയോജകമണ്ഡലംതല ട്രെയിനികളുടെ നേതൃത്വത്തിലാണ് പ്രൊസീഡിങ് ഓഫീസര്‍മാര്‍ക്കും പോളിംഗ് ഓഫീസര്‍മാര്‍ക്കും ട്രെയിനിംഗ് നല്‍കുക. 

ഉദ്ഘാടന ചടങ്ങില്‍ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എം. ശ്രീനിവാസ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close