THRISSUR

ശുചിത്വ സുന്ദരമാകാന്‍ സിവില്‍ സ്റ്റേഷന്‍

ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനം ജനുവരി ഒന്നിന്

സിവില്‍ സ്റ്റേഷനെ ശുചിത്വ സുന്ദരമാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സിവില്‍ സ്റ്റേഷനെ മനോഹരവും ശുചിത്വ പൂര്‍ണമാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ആദ്യഘട്ട പ്രവര്‍ത്തനം സിസംബര്‍ 18 ന് പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടം ഡിസംബര്‍ 31 ന് പൂര്‍ത്തീകരിച്ച് ജനുവരി ഒന്നിന് ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷനായി പ്രഖ്യാപിക്കും. പദ്ധതിയുടെ ഭാഗമായി കലക്ട്രേറ്റ് കോമ്പൗണ്ടിലെ ഔഷധോദ്യാനം പുനരുദ്ധീകരിക്കും. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് മേധാവികളെ നോഡല്‍ ഓഫീസര്‍മാരായി പ്രവൃത്തിക്കും. ചുമരില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതി ഒഴിവാക്കി വിവിധ ഓഫീസുകളുടെ മുന്നില്‍ നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കും. സിവില്‍ സ്റ്റേഷന്റെ നാല് കോര്‍ട്ട് യാഡുകളില്‍ പൂന്തോട്ടം നിര്‍മ്മിക്കും.

അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറും. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്താല്‍ നാല് ഹരിതകര്‍മ്മസേനയെ നിയോഗിക്കും. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക്

എല്ലാ ഓഫീസുകളില്‍ നിന്നും യൂസര്‍ ഫീ നല്‍കുന്നതും ഉറപ്പാക്കും. അജൈവ മാലിന്യങ്ങള്‍ എല്ലാ ബുധനാഴ്ചകളിലും ഹരിതകര്‍മ്മസേന എം സി എഫിലേക്ക് നീക്കം ചെയ്യും. ഖരമാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറും. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴയും ചുമത്തും.

കലക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ടി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) എം സി റെജില്‍, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ പി എന്‍ വിനോദ്കുമാര്‍, ഹൂസൂര്‍ ശിരസ്താര്‍ പ്രാണ്‍സിങ്ങ്, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ സി ദിദിക, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close