THRISSUR

അറിയിപ്പ്

എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഇ ഡബ്ല്യൂ എസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍, അതിന്റെ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ രേഖകളില്‍ ചേര്‍ക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പില്‍ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി reeekm.emp.lbr@kerala.gov.in ഇ-മെയിലില്‍ അയക്കണം. ഇ ഡബ്ല്യൂ എസ് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ പ്രസ്തുത വിവരം രേഖാമൂലം അറിയിക്കണമെന്നും കൊടുങ്ങല്ലൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close