Kannur

കണ്ണൂര്‍ അറിയിപ്പുകള്‍

പെരുമാറ്റചട്ട ലംഘനം:
നിരീക്ഷണത്തിന് 24 മണിക്കൂര്‍ കോള്‍ സെന്റര്‍

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍: 9188406486, 9188406487.

എട്ടാം ക്ലാസ് പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

നടുവില്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂള്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/ths എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭിക്കും. ഈ വര്‍ഷം ഏഴാം ക്ലാസ് പരീക്ഷ എഴുതിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല. ഫോണ്‍: 9400006493, 9446739161.

കോഷന്‍ ഡെപ്പാസിറ്റ് വിതരണം

തോട്ടട ഗവ.ഐ ടി ഐയില്‍ നിന്നും 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ കോഷന്‍ മണിയും സെക്യൂരിറ്റി ഡെപ്പോസിറ്റും തിരികെ നല്‍കുന്നതിനായി വിദ്യാര്‍ഥികള്‍ അക്കൗണ്ട് നമ്പര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 21നകം ഗവ.വനിതാ ഐ ടി ഐയില്‍ ഹാജരാകണം.  

അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍

സി-ഡിറ്റിന്റെ കണ്ണൂര്‍ മേലേ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ അഞ്ച് മുതല്‍ 12-ാം ക്ലാസ്സു വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ക്ക് അപേക്ഷിക്കാം.  ക്ലാസ്സുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങും. ഫോണ്‍: 9947763222.

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് (എസ് എസ് എല്‍ സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ യൂസിങ് എച്ച്ടിഎംഎല്‍ ആന്റ് സിഎസ്എസ്, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍ എന്നീ കോഴ്സുകളില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ എല്‍ ബി എസ് മേഖലാ ഓഫീസിലും www.lbscentre.kerala.gov.in/services/courses ലും ലഭിക്കും. ഫോണ്‍: 0497 2702812, 94476442691.

കെ ടെറ്റ്  സര്‍ട്ടിഫിക്കറ്റ് പരിശോധന

2023 ഡിസംബര്‍ 29, 30 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ നടന്ന ഒക്ടോബര്‍ 2023 കെ ടെറ്റ് പരീക്ഷയും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും (കാറ്റഗറി ഒന്നു മുതല്‍ നാല് വരെ) വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന നടത്തുന്നു. മാര്‍ച്ച് 23 മുതല്‍ 30 വരെ കണ്ണൂര്‍ ജി വി എച്ച് എസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പരിശോധന.  യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ഹാള്‍ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക് ലിസ്റ്റ്, ഇവയുടെ പകര്‍പ്പ് എന്നിവ പരിശോധനക്ക് ഹാജരാക്കണം. ബി എഡ്, ഡി എല്‍ എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷയെഴുതിയവര്‍ കെ ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നുവെന്ന് സ്ഥാപന മേലധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും കോഴ്സ് വിജയിച്ച സര്‍ട്ടിഫിക്കറ്റും  പരിശോധനക്ക് ഹാജരാക്കണം. കാറ്റഗറി ഒന്ന്, നാല് മാര്‍ച്ച് 23, 25 തീയതികളിലും കാറ്റഗറി രണ്ട്, മൂന്ന് മാര്‍ച്ച് 26, 27, 30 എന്നിങ്ങനെയാണ് പരിശോധന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close