Kannur

പഴയങ്ങാടി താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കും:മന്ത്രി വീണ ജോര്‍ജ്

മാർച്ച് മാസത്തോടെ പഴയങ്ങാടി താലൂക്ക്  ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തീകരിക്കുമെന്നും ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 
‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി പഴയങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒഴിവുള്ള തസ്തികകളിൽ ഉടൻ ഡോക്ടർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെത്തിയ മന്ത്രിക്ക് വിവിധ ആവശ്യങ്ങളുമായി നിരവധിപ്പേർ നിവേദനം നൽകിയിരുന്നു. ഇവ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് അവർ ഉറപ്പ് നൽകി.
ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ വിലയിരുത്തല്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കല്‍ തുടങ്ങിവയാണ് സന്ദര്‍ശന ലക്ഷ്യം. കഴിഞ്ഞ മാസം ഒമ്പതിനാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. 
എം വിജിൻഎം എല്‍ എ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, വൈസ് പ്രസിഡണ്ട് ഡി വിമല, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ സി പി മുഹമ്മദ് റഫീഖ്, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോപി, ഡി എം ഒ ചുമതലയുള്ള ഡോ. എം പി ജീജ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.പി ടി അനി മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close