Kannur

രാജ്യത്ത് ഹാപ്പിനസ് സമ്പന്നർക്ക് മാത്രം: മുഖ്യമന്ത്രി

രാജ്യത്ത് ഹാപ്പിനസ് അതിസമ്പന്നർക്കു മാത്രമായി ചുരുങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ആഗോള പട്ടിണി സൂചികയിൽ 2013ൽ രാജ്യം 55ാം സ്ഥാനത്തായിരുന്നു. എന്നാൽ 2023ലേക്ക് എത്തുമ്പേഴേക്കും 107ാം സ്ഥാനത്തേക്ക് ഉയർന്നു. രാജ്യത്തെ ജനം ദാരിദ്ര്യം തീക്ഷ്‌ണതയോടെ അനുഭവിക്കുന്നുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. എന്നാൽ ഒരു വിഭാഗത്തിന് സന്തോഷമുണ്ടാകും. അവർ സമ്പന്നരിൽ നിന്ന് അതിസമ്പന്നരായി വളർന്നവരാണ്. സമ്പന്നർക്കും അതിസമ്പന്നർക്കും ഹാപ്പിനസ് ഉണ്ടാകും.
മറ്റു മഹാഭൂരിഭാഗം പാവപ്പെട്ടവർ 
പാപ്പരീകരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി വിശപ്പ് എല്ലാ കാഠിന്യത്തോടെയും അവർ അനുഭവിക്കേണ്ടിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതിൽ നിന്നു കേരളം വേറിട്ടു നിൽക്കുന്നു. സമ്പന്നർ അതിസമ്പന്നരും ദരിദ്രർ അതിദരിദ്രരുമാകുന്ന സാമ്പത്തിക നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ 
കേരളം ബദൽനയമാണ് സ്വീകരിച്ചത്. കേരളത്തിൽ 64006 കുടുംബങ്ങൾമാത്രമാണ് അതിദരിദ്രരുള്ളത്. ജനസംഖ്യയുടെ 0.7ശതമാനം മാത്രമാണിത്. അവരെ മൂന്നു വർഷം കൊണ്ട് ദാരിദ്ര്യ മുക്തരാക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഒരു വർഷം തികഞ്ഞപ്പോൾ തന്നെ പകുതിയോളം കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയിൽ നിന്നു മുക്തരാക്കാൻ സാധിച്ചു. 2024 ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി.
കെ വി സുമേഷ് എംഎൽഎ,
ജില്ലാ കലക്ടർ അരുൺ കെ വിജയൻ, റൂറൽ ജില്ലാ പൊലീസ് മേധാവി എം ഹേമലത, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ റോബർട്ട് ജോർജ്, പി കെ പ്രമീള, പഞ്ചായത്ത് പ്രസിഡന്റുമാരായ
കെ പി രമണി, വി എം സീന, കെ പി അബ്ദുൾ മജീദ്, ടി ഷീബ, പി പി റെജി, വിസ്മയ പാർക്ക് ചെയർമാൻ പി വി ഗോപിനാഥ്, എൻജി. കോളേജ് പ്രിൻസിപ്പൽ പി ജയപ്രകാശ്, 
അൽമുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾസലാം, കാനറ ബാങ്ക് ജനറൽ മാനേജർ
എസ് പ്രേംകുമാർ, കേരള ബാങ്ക് കാസർകോട് ജില്ലാ ഡയറക്ടർ സാബു അബ്രഹാം, ടി കെ ഗോവിന്ദൻ മാസ്റ്റർ, വേലിക്കാത്ത് രാഘവൻ, എ എൻ ആന്തൂരാൻ, സമദ് കടമ്പേരി, ടി എം ജെയിംസ്, പി.വിനോദ്, അഡ്വ. പി എൻ മധുസൂദനൻ, അനിൽ പുതിയ പുരയിൽ, ജോജി ആനത്തോട്, ജെയ്‌സൺ ചെമ്പേരി, കെ സി സോമൻ നമ്പ്യാർ, അനീസ് ചെങ്ങളായി, വത്സൻ മാസ്റ്റർ, ജെയ്‌സൺ ചെമ്പേരി, പി കെ ശ്യാമള, കെ സി ഹരികൃഷ്‌ണൻ മാസ്റ്റർ, എൻ അനിൽ കുമാർ
എം.സി. രാഘവൻ, കെ സന്തോഷ്, എ നിശാന്ത് പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close