Thiruvananthapuram

ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു

കാട്ടാക്കട പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവന്ന ലളിതാംബിക എസ് പോസ്റ്റ് ഓഫീസില്‍ ഒടുക്കാനായി ആര്‍.ഡി നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം തിരിമറി നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിയമാനാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഇയാളുടെ എം.പി.കെ.ബി.വൈ ഏജന്‍സി സസ്‌പെന്‍ഡു ചെയ്തു. ലളിതാംബിക എസുമായി ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു ഇടപാടുകളും പൊതുജനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

മഹിളാ പ്രധാന്‍ ഏജന്റുമാര്‍ മുഖേന പോസ്റ്റ് ഓഫീസ് ആര്‍.ഡി നിക്ഷേപം നടത്തിവരുന്ന എല്ലാ നിക്ഷേപകരും പ്രതിമാസ വരിസംഖ്യ ഏജന്റിന് കൈമാറുന്നതിന് മുമ്പ് അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് മുന്‍മാസം ഏജന്റിനെ ഏല്‍പ്പിച്ച വരിസംഖ്യ പോസ്റ്റ് ഓഫീസില്‍ ഒടുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മഹിളാ പ്രധാന്‍ ഏജന്റ് മാസത്തവണ സ്വീകരിക്കുമ്പോള്‍ ഒപ്പിട്ടുനല്‍കുന്ന ഇന്‍വസ്റ്റേഴ്‌സ് കാര്‍ഡ് നിക്ഷേപകന്റെ പണം പോസ്റ്റ് ഓഫീസില്‍ ഒടുക്കിയെന്നതിനുള്ള ആധികാരിക രേഖയല്ല. ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സികളുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്കുള്ള സംശയങ്ങള്‍ക്കും പരാതികള്‍ക്കും ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 0471 2478731, 8547454534.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close