Thiruvananthapuram

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ടെക്‌നോപാർക്ക് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റി ലിമിറ്റഡ് കാര്യവട്ടം തിരുവനന്തപുരത്തിന്റെ ബോർഡ് അംഗങ്ങളുടെയും  ഓഫീസ് ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിനോടനുബന്ധിച്ച് കരട് വോട്ടർ പട്ടിക ബന്ധപ്പെട്ട സൊസൈറ്റിയുടെ നോട്ടീസ് ബോർഡിലും വരണാധികാരിയായ ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും ഡിസംബർ 21 വരെ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക ഡിസംബർ 22ന് പ്രസിദ്ധീകരിക്കും. ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ നോമിനേഷനുകൾ വരണാധികാരിക്ക് സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 11 രാവിലെ 8നും ഓഫീസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനുവരി 12 രാവിലെ 10നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close