Thiruvananthapuram

വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

വർക്കല സർക്കാർ യോഗ ആൻഡ് നാച്ചുറോപ്പതിക്ക് ആശുപത്രിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മാണം ആരംഭിക്കുന്ന മൂന്ന് ബ്ലോക്കുകൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തറക്കല്ലിട്ടു. 99 ലക്ഷം രൂപ ചെലവിൽ വി. ജോയ് എംഎൽഎയുടെ ഫണ്ടിൽ നിന്നും ചെലവഴിച്ച് പുതിയ റിസപ്ഷൻ ബ്ലോക്ക്, നാഷണൽ ആയുഷ് മിഷൻ അപ്ഗ്രേഷൻ ഫണ്ടിൽ നിന്നും 66.47 ലക്ഷം രൂപ ചെലവിൽ അപ്ഗ്രേഡേഷൻ ബ്ലോക്ക്, നാഷണൽ ആയുഷ്മിഷൻ ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ച് 50 ബെഡ് സൗകര്യമുള്ള ആശുപത്രി ബ്ലോക്ക്, യോഗ ഹാൾ, മറ്റു സൗകര്യങ്ങൾ എന്നിവയുമാണ് നിർമ്മിക്കുന്നത്.

ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ, മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ ഡി. സജിത്ത് ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ റീന കെ. ജെ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,  ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close