Thiruvananthapuram

റേഷന്‍കട ലൈസന്‍സിന് അപേക്ഷിക്കാം

വര്‍ക്കല താലൂക്ക് പരിധിയില്‍ ചെമ്മരുതി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭവാനി ജംഗ്ഷന്‍, മാവിന്‍മൂട്ടില്‍ പുതുതായി അനുവദിച്ച എ.ആര്‍.ഡി നമ്പര്‍ 1171147 റേഷന്‍കടയിലെ ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കേരള ടാര്‍ഡജറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം കണ്‍ട്രോള്‍ ഓര്‍ഡര്‍ 2021 അനുബന്ധം 7 ഫോറം ജി പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തില്‍ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫെബ്രുവരി ഒന്ന്, മൂന്ന് മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ എത്തിക്കേണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.civilsupplieskerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ഫോറം ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2731240.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close