Thiruvananthapuram

ഓംബുഡ്‌സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാൻ പാറശാല ബ്ലോക്ക് പഞ്ചായത്തിൽ ഡിസംബർ 15ന് സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സിറ്റിങ് നടക്കുന്നത്.

പാറശാല ബ്ലോക്ക് പ്രദേശത്തെ ചെങ്കൽ, കാരോട്, കുളത്തൂർ, പാറശാല, പൂവാർ, തിരുപുറം ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദേശങ്ങളും നേരിട്ട് നൽകാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close