Pathanamthitta

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള എം.ഐ.എസ്. കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 20 ന് രാവിലെ 10.30-ന് തിരുവല്ലയിലുള്ള സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം – പരമാവധി 40 വയസ്. യോഗ്യത – ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി/ഇ.സി.ഇ.) എം.സി.എ/എം.എസ്.സി (സി.എസ്, ഐ.ടി) എം.ബി.എ അഭികാമ്യം, ബി.സി.എ /ബി.എസ്.സി (സി.എസ്/ഐ.ടി). താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

ഫോണ്‍ : 0469 2600167

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close