Pathanamthitta

കോട്ടാമ്പാറ കോളനിയിലെ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കുന്നത് ഉറപ്പാക്കണം: വനിതാ കമ്മിഷന്‍

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തി ഗിരിജന്‍ കോളനി വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
വിദ്യാഭ്യാസത്തിന്റെ പ്രധാന്യം സംബന്ധിച്ച ധാരണ രക്ഷിതാക്കള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാലേ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയു. കളിചിരികളിലൂടെ കുട്ടികളെ വിദ്യാഭ്യാസത്തിന് സജ്ജമാക്കാനുള്ള പ്രവര്‍ത്തനമാണ് ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഐസിഡിഎസ് മുന്‍കൈയെടുത്ത് ഊരുകളില്‍ നിന്ന് കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയണം. പഠനത്തിന് സഹായകമായ അന്തരീക്ഷം വീടുകളില്‍ ഒരുക്കി നല്‍കണം.
ഏഴു വയസുവരെ പ്രായമുള്ള കുട്ടികളില്‍ പലരും അംഗന്‍വാടിയിലും സ്‌കൂളിലും എത്തുന്നില്ലെന്ന് കമ്മിഷന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു മാത്രമേ അവകാശ ബോധമുണ്ടാകുകയുള്ളു.  പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ഒട്ടനവധി ക്ഷേമ പദ്ധതികള്‍ വിവിധ വകുപ്പുകളിലൂടെ നടപ്പാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ഈ ക്ഷേമ പദ്ധതികളെ കുറിച്ചെല്ലാമുള്ള വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
പട്ടികവര്‍ഗ മേഖലയില്‍ അനിവാര്യമാണ്. അതിനാല്‍ െ്രെടബല്‍ പ്രമോട്ടര്‍മാര്‍ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കണം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പറഞ്ഞു മനസിലാക്കി നല്‍കണം.  
ഗോത്ര ജീവിതത്തില്‍ ഗുണപരമായ മാറ്റം പൂര്‍ണതയില്‍ എത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ എല്ലാം ജനകീയ പങ്കാളിത്തത്തോടെ കൈവരിച്ചതാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി മികച്ച പദ്ധതികളും പ്രവര്‍ത്തനവുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഗോത്ര വിഭാഗത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതിന്റെ ഗുണഫലം പട്ടികവര്‍ഗ വിഭാഗം പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, വാര്‍ഡ് മെമ്പര്‍ ജോജു വര്‍ഗീസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എന്‍. അനില്‍ എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍

* മദ്യപാനശീലവും പുകയില ഉപയോഗവും സ്ത്രീകളില്‍ ഉള്‍പ്പെടെയുള്ളത് ആശങ്കാജനകമാണ്. ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണം ശക്തമാക്കണം.

* കുടിവെള്ള പ്രശ്‌നം പരിഹരിക്കണം. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തന പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കണം.

* വിവാഹ പ്രായം എത്തും മുന്‍പേ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിക്കുന്നു.

* നിയമാനുസൃതം വിവാഹിതര്‍ അല്ലാതെ ജീവിക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു.

* കോളനി നിവാസികള്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്ന രീതിയില്‍ തൊഴില്‍ പരിശീലനം നല്‍കി സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തമാക്കണം. വനം വകുപ്പും, പട്ടികവര്‍ഗ വികസന വകുപ്പും സംയുക്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നത് ഗുണകരമായിരിക്കും.

***കുടുംബശ്രീയുടെ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ പ്രത്യേകമായി പട്ടികവര്‍ഗ കോളനി കേന്ദ്രീകരിച്ച് രൂപീകരിക്കുകയും തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യണം.

***വന വിഭവങ്ങള്‍ വില്‍ക്കുമ്പോള്‍ ഇടനിലക്കാര്‍ കോളനി നിവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് മതിയായ വിപണന സംവിധാനം വനം വകുപ്പ്് ഉറപ്പാക്കണം.

***സമൂഹത്തില്‍ ഉണ്ടാകുന്ന വികസനത്തിനും മാറ്റങ്ങള്‍ക്കും അനുസൃതമായി ഊരുകളിലെ ജീവിതത്തിലും മാറ്റമുണ്ടാക്കാന്‍ ആവശ്യമായ അവബോധം നല്‍കണം. പ്രത്യേക അഡള്‍ട്ട് ലിറ്ററസി പ്രോഗ്രാം പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കണം.

***കോളനികളില്‍ പോലീസ്, എക്‌സൈസ് പട്രോളിംഗ് ശക്തമാക്കണം.

***വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രത്യേക യോഗം നിശ്ചിത ഇടവേളയില്‍ വിളിച്ചു ചേര്‍ത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തണം.

***കോളനിയിലെ ലൈബ്രറിയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് വിവിധ പരിപാടികള്‍ ഏറ്റെടുക്കണം.

***ബോധവല്‍ക്കരണം, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് കോളനിവാസികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിന് െ്രെടബല്‍ പ്രമോട്ടര്‍മാരും ആശവര്‍ക്കര്‍മാരും ശ്രദ്ധിക്കണം.

***ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പോലീസിന് പരാതി നല്‍കുന്ന സാഹചര്യം ഉണ്ടാകണം.

* കോട്ടാമ്പാറ കോളനിനിവാസികള്‍ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്നില്ല എന്നുള്ളത് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close