Pathanamthitta

വാക്ക് ഇന്‍ ഇന്റര്‍വ്യു

സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി ഡിറ്റ്)യുടെ ഇ ഗവേണന്‍സ് ഡിവിഷന്‍ നപ്പാക്കുന്ന പ്രോജക്ടിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ജനുവരി 24 ന് രാവിലെ 11 നു സിഡിറ്റ് ഒാഫീസുകളില്‍ നടക്കും.
1. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍- പ്രതിമാസം 23,000 രൂപ നിരക്കില്‍, യോഗ്യത: ബി ടെക്ക്/ ബി ഇ(സിഎസ്/ ഐടി)/ എംസിഎ, നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അത്യവശ്യം. കൂടാതെ സിസിഎന്‍എ, ആര്‍എച്ച്‌സിഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ അഭിലഷണീയം.
2. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍- പ്രതിമാസം 15,500 രൂപ നിരക്കില്‍, മിനിമം യോഗ്യത- മൂന്ന് വര്‍ഷ ഐടി എന്‍ജിനിയറിംഗ് ഡിപ്ലോമ/ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ ബിസിഎ/ ബിഎസ് സി (സിഎസ്). സിസ്റ്റം അഡ്മിനിസ്‌ട്രേഷനില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അത്യാവശ്യം. എംസിഎസ്ഇ സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കുന്ന സിഡിറ്റ് ഒാഫീസുകള്‍: സി-ഡിറ്റ് സിറ്റി സെന്റര്‍- സ്റ്റാച്യുവിലെ എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം ചിറ്റേഴം ലാവണ്യ ടവേഴ്‌സ് ഓഫീസ്, സിഡിറ്റ് റീജയണല്‍ സെന്റര്‍ എറണാകുളം, സിഡിറ്റ് റീജയണല്‍ സെന്റര്‍ കണ്ണൂര്‍. ഉയര്‍ന്ന പ്രായപരിധി 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 9895788311. വെബ്‌സൈറ്റ് www.careers.cdit.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close