Palakkad

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പന: 62,000 രൂപ പിഴ ഈടാക്കി

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എരുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്‍പനയും പ്ലാസ്റ്റിക് കത്തിക്കലും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 62,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി. എരുത്തേമ്പതിയിലെ ലോറന്‍സ് ബോസ്‌കോ, ലിങ്കദുരൈ ബാലാജി പലചരക്കുകട, മണിയാറുകളത്തെ മുത്തുക്കുട്ടി എം.എസ് സ്റ്റോര്‍, ആര്‍.വി.പി പുതൂരിലെ വിജയകുമാര്‍, മാണിക്യം സ്റ്റോര്‍, ജെ.പി നഗറിലെ ജഗദീശ്വരി ഗുരുവായൂരപ്പന്‍ സ്റ്റോര്‍, രാജന്‍ ശാന്തി പലചരക്കുകട, മൂങ്കില്‍മടയിലെ ജോണ്‍സണ്‍, കൃഷ്ണന്‍ ദാമോദരന്‍ സ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് 1000 രൂപ വീതവും വണ്ണാമട സമീര്‍ വെജിറ്റബിളിന് 2000 രൂപയും പിഴ ഈടാക്കി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനക്ക് കൈമാറാതെയും തരംതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിടുകയും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അടുപ്പിലിട്ട് കത്തിക്കുകയും ചെയ്തതിന് ഗോപാലപുരം തലശ്ശേരി കിച്ചന്‍ എന്ന സ്ഥാപനത്തിനും വീട്ടുവളപ്പില്‍ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിന് വണ്ണാമട സ്വദേശി ഉദയകുമാറിനും 25,000 രൂപ വീതം പിഴയും ചുമത്തി. വരും ദിവസങ്ങളിലും ജില്ലാ വിജിലന്‍സ് സ്‌ക്വാഡും പോലീസും സംയുക്തമായി സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യരുത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് യൂസര്‍ ഫീ നല്‍കി ഹരിത കര്‍മ്മസേനക്ക് കൈമാറണമെന്നും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നതിന് സബ്‌സിഡി നല്‍കി ബയോബിന്ന് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണെന്നും എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close