Palakkad

വായനോത്സവം നടത്തി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ യു.പി. വിദ്യാര്‍ത്ഥികള്‍ക്കായി വായനോത്സവം സംഘടിപ്പിച്ചു. ഒറ്റപ്പാലം താലൂക്കില്‍ ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ്, മണ്ണാര്‍ക്കാട് താലൂക്കില്‍ ജില്ലാ സെക്രട്ടറി പി.എന്‍. മോഹനന്‍, പട്ടാമ്പിയില്‍ സാഹിത്യകാരന്‍ ആര്യന്‍ കണ്ണന്നൂര്‍, ആലത്തൂരില്‍ എം.എം.എ. ബക്കര്‍, ചിറ്റൂരില്‍ കെ. ജയകൃഷ്ണന്‍, പാലക്കാട്ട് ശ്രീകൃഷ്ണപുരം മോഹന്‍ദാസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വായനോത്സവത്തില്‍ അറിവരങ്ങ്, സര്‍ഗസംവാദം തുടങ്ങിയ ഘട്ടങ്ങളും ഉണ്ടായിരുന്നു. ജില്ലാ-താലൂക്ക് ലൈബറി കൗണ്‍സില്‍ പ്രവര്‍ത്തകരും നിരവധി പരിശീലകരും പങ്കെടുത്തു. ഓരോ താലൂക്കില്‍ നിന്നും 10 വീതം കുട്ടികളെ ജില്ലാതല വായനോത്സവത്തിലേക്ക് തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close