Palakkad

രചന; കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഏകദിന ശില്‍പശാല നടത്തി

കുടുംബശ്രീയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് ഓരോ തദ്ദേശസ്ഥാപനങ്ങളിലും കുടുംബശ്രീയുടെ 25 വര്‍ഷത്തെ വളര്‍ച്ചയും വികാസവും രേഖപ്പെടുത്തുന്ന ‘രചന’ സിഡിഎസ് തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ഏകദിന പരിശീലനം നടത്തി. കളക്ടറേറ്റിലെ അനക്‌സ് ഹാളില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളിലൂടെ ഓരോ പ്രദേശത്തെയും കുടുംബശ്രീയുടെ ചരിത്രം രേഖപ്പെടുത്തുകയാണ് ‘രചന’ പദ്ധതിയിലൂടെ. ‘എഴുത്തിന്റെ രീതിശാസ്ത്രം’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല താരതമ്യ പഠനം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീകല മുല്ലശ്ശേരി വിഷയാവതരണം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. യു. മോനിഷ പദ്ധതി വിശദീകരണം നടത്തി.

 കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. എ. കവിത അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ കെ.കെ. പ്രസാദ്, എസ്.സി. നിര്‍മ്മല്‍, കെ. രാധാകൃഷ്ണന്‍, എ. സിജുകുമാര്‍, രചന ജില്ലാ ആര്‍പി ശൈലജ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close