Palakkad

ലോണ്‍-ലൈസന്‍സ് സബ്സിഡി മേള നടത്തി

സംരംഭകവര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ മുതുതല ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കുള്ള ലോണ്‍ ലൈസന്‍സ് സബ്സിഡി മേള നടത്തി. മേളയില്‍ നാല് പി.എം.ഇ.ജി.പി അനുമതി പത്രം, രണ്ട് പി.എം.എഫ്.എം.ഇ അനുമതി പത്രം, മൂന്ന് കെ-സ്വിഫ്റ്റ് ലൈസന്‍സ്, രണ്ട് ഉദ്യം രജിസ്ട്രേഷന്‍, രണ്ട് എഫ്.എസ്.എസ്.ഐ രജിസ്ട്രേഷന്‍ എന്നിവയും വിതരണം ചെയ്തു. വ്യവസായ സംരംഭകരുടെ രണ്ട് ലോണ്‍ അപേക്ഷകളും മേളയില്‍ സ്വീകരിച്ചു.

മുതുതല ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. മുകേഷ് അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.എസ് സുഹൈല്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ടി.വി മമ്മു, വാര്‍ഡ് മെമ്പര്‍ സി.പി വനജ, വ്യവസായ വകുപ്പ് ഇ.ഡി.ഇ നിതിന്‍, വ്യവസായ സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close