Palakkad

പെരുമാട്ടിയിൽ മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

പെരുമാട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ റിഷാ പ്രേംകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. അഞ്ച് പേരടങ്ങുന്ന നാല് ഗ്രൂപ്പുകൾക്കാണ് കോഴിയും കൂടും വിതരണം ചെയ്തത്. ഒരാൾക്ക് 20 കോഴി വീതം നൽകി.

ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ നന്ദിനി അധ്യക്ഷയായ പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൺ അംബിക, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, മെമ്പർമാരായ വിനോദ് ബാബു, കെ. നാരായണൻകുട്ടി, സി. സജീഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ വിജിന, വനജ, അക്കൗണ്ടന്റ് പ്രീതി, സി.ഡി.എസ്-എ.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close