Malappuram

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ആറു  മാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് പരിശീലന പരിപാടികളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബി.ടെക് സിവിൽ/ബി ആർക്ക് യോഗ്യതയുള്ളവർക്ക് അപേഷിക്കാവുന്ന പരിശീലന പരിപാടിയാണ്  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്. ബി.ടെക് സിവിൽ/ബി ആർക്ക്, ഡിപ്ലോമ സിവിൽ, ബി.എ ജോഗ്രഫി,സയൻസ് ബിരുദദാരികൾ എന്നിവർക്ക്  ജി.ഐ.എസ് പരിശീലന പരിപാടിയിലേക്ക് പ്രവേശനം നേടാം. ഡിസംബർ 26നുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഓൺലൈൻ മുഖേനയോ, സ്ഥാപനത്തിൽ നേരിട്ട് ഹാജരായോ സമർപ്പിക്കാവുന്നതാണ്.  അപേക്ഷ ഫീസ്  500 രൂപ.  ഫോൺ: 8078980000. വെബ്‌സൈറ്റ്: www.iiic.ac.in.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close