Malappuram

ഫോസ്റ്റർ കെയർ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ബാല സംരക്ഷണ സ്ഥപനങ്ങളിൽ താമസിക്കുന്ന കുട്ടികളെ വേനലവധിക്ക് ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി
സ്വന്തം വീട്ടിൽ താമസിപ്പിച്ചുവളർത്താൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ കാരണങ്ങളാൽ സ്വന്തം രക്ഷിതാക്കളുടെ കൂടെ താമസിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഗൃഹാന്തരീക്ഷത്തിൽ താമസിക്കുന്നതിനുള്ള അവസരം ഒരുക്കലാണ് ഫോസ്റ്റർ കെയർ പദ്ധതികൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ  യുണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നീ ഏജൻസികൾ  മുഖേനയാണ് അവധിക്കാല ഫോസ്റ്റർ കെയർ പദ്ധതി നടപ്പാക്കുന്നത്. താല്പര്യമുള്ളവർ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ മാർച്ച് 21 വരെ അപേക്ഷിക്കാം. ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടുമാസക്കാലം കുട്ടികൾക്ക് വീടിന്റെ അന്തരീക്ഷം പരിചയപ്പെടുത്തി അവരുടെ ഉന്നമനത്തിന്ന് ഉതകുന്ന തരത്തിൽ സംരക്ഷണം നൽകാൻ സാധിക്കുന്ന 35 വയസ്സ് പൂർത്തിയായ ഏതൊരു ദമ്പതികൾക്കും മേൽ പദ്ധതി പ്രകാരം ഫോസ്റ്റർ കെയരിന് അപേക്ഷിക്കാം. നിലവിൽ സ്വന്തം കുട്ടികൾ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ, കുടുംബ ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ്, വിവാഹസർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ,മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി,മലപ്പുറം 676121 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ 9895701222, 04832978888.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close