Malappuram

ഗസ്റ്റ് ട്രേഡ്‌സ്മാൻ നിയമനം

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള ട്രേഡ്‌സ്മാൻ തസ്തികയിൽ (ഷീറ്റ് മെറ്റൽ, കമ്പ്യൂട്ടർ) താത്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും അനുയോജ്യമായ ട്രേഡിൽ ഐ.ടി.ഐ/കെ.ജി.സി/എൻ.സി.വി.ടി അല്ലെങ്കിൽ അനുയോജ്യമായ ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 27ന് രാവിലെ 11ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close