Malappuram

ബയോബിൻ വിതരണം

ജൈവ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഓഫീസുകളില്‍ ബയോബിന്നുകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി ജില്ലാ കളക്ടർ വി.ആർ വിനോദിന് ബയോബിൻ കൈമാറി ഉദ്ഘാദനം ചെയ്തു. മലപ്പുറം നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.ബി ഷാജു,  സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. അബ്ദുൽ ഹമീദ്, ക്ലീൻ സിറ്റി മാനേജർ കെ. മധുസൂദനൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ മോഹൻദാസ്, പി.പി അനുകൂൽ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ എൻ. അഖില, വാർഡ് കൗൺസിലർ സജീർ കളപ്പാടൻ, വൈശാഖ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close