Malappuram

പൊടിപൊടിച്ച് കച്ചവടം

പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച

‘നാഞ്ചിൽ 2.0;’ കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേളയിൽ പൊടി പൊടിച്ച് കച്ചവടം.

ഒക്ടോബർ 27 മുതൽ പൊന്നാനി നിയോരപാതയിൽ സംഘടിപ്പിച്ച മേളയിൽ

പന്ത്രണ്ട് ലക്ഷത്തി പതിനേഴായിരത്തി നാനൂറ്റി അമ്പത്തി ഏഴ് (12,17,457) രൂപയുടെ വിൽപനയാണ് നടന്നത്.

മേളയിൽ കുടുംബശ്രീ ഒരുക്കിയ ഫുഡ് കോർട്ടിൽ എട്ട് ലക്ഷം രൂപയുടെ വിൽപനയും

 ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങൾ വിൽപ്പന ചെയ്തതിൽ നിന്നായി 4,17,457 രൂപയും ലഭിച്ചു. മലബാർ കോംബോ,കുഞ്ഞി തലയിണ , കരിഞ്ചീരക കോഴി, മണവാളൻ കോഴി, മലബാർ ദം ബിരിയാണി തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾക്കൊപ്പം

മത്തൻ പായസം, കുമ്പളം പായസം, ചാമ അരി പായസം തുടങ്ങി വിവിധതരം പായസങ്ങളും, അട്ടപ്പാടി രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ഊര് കാപ്പിയും,വനസുന്ദരിയും ഉൾപ്പെടെ

നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീ മേളയുടെ മുഖ്യ ആകർഷണമായത്. ജില്ലയിലെ ഒൻപത് കുടുംബശ്രീ യൂണിറ്റുകളും അട്ടപ്പാടി രുചി വിഭവങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുമുൾപ്പടെ പത്ത് യൂണിറ്റുകളാണ് 

മേളയില്‍ രുചിവിഭവങ്ങള്‍ വിളമ്പിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close