Malappuram
സീറ്റ് ഒഴിവ്
![](https://cscnewsnow.in/wp-content/uploads/2023/09/college-seat.jpeg)
താനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷിൽ എസ്.സി വിഭാഗത്തിലും ബി.ബി.എയിൽ പി.എച്ച്, ഇ.ഡബ്ല്യു.എസ് എന്നീ വിഭാഗങ്ങളിലും ബി.എസ്.സി ഇലക്ട്രോണിക്സിൽ വിവിധ വിഭാഗങ്ങളിലും സീറ്റുകൾ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ള വിദ്യാർഥികൾ ഇന്ന് (ഒക്ടോബർ ആറ്) രാവിലെ പത്തിന് യോഗ്യതാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ gctanur.ac.in സന്ദർശിക്കുക. ഫോൺ: 0494 2582800.