Malappuram

ബ്രെയിൽ സാക്ഷരതാ പദ്ധതി: ശിൽപ്പശാല സംഘടിപ്പിച്ചു

കേരള സംസ്ഥാന സാക്ഷരതാ മിഷൻ കാഴ്ച്ചയില്ലാത്തവർക്കായി നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പാഠപുസ്തക ശിൽപ്പശാല മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ ഓർഡിനേറ്റർ മുഹമ്മദ് ബഷീർ, കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് പ്രതിനിധികളായ കെ. സത്യശീലൻ, എം. സുധീർ, ബി. വിനോദ്, കെ.പി അബ്ദുൽ ജലീൽ, എ. അജയകുമാർ, എം. അജയ്കുമാർ എന്നിവർ പങ്കെടുത്തു. 2015-16ൽ മലപ്പുറം ജില്ലയിൽ ജില്ലയിലെ കാഴ്ച്ചയില്ലാത്തവർക്കായി ബ്രെയിൽ സാക്ഷരതാ പദ്ധതി നടപ്പാക്കിയിരുന്നു. തുടർന്ന് തൊഴിൽ പരിശീലനം, തുല്യതാപഠനം തുടങ്ങിയ പദ്ധതികളും ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close