Alappuzha

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: ജില്ല പഞ്ചായത്ത് പുന്നപ്ര വടക്ക് പഞ്ചായത്തിൽ നിർമിച്ച അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. 

ജില്ലാ പഞ്ചായത്തിന്റെ 16 ലക്ഷവും, പഞ്ചായത്തിന്റെ 3 ലക്ഷം രൂപയുമടക്കം ആകെ 19 ലക്ഷം രൂപ ചെലവഴിച്ചാണ് നാലാം വാർഡിലെ 11ാം നമ്പർ അംഗനവാടി കെട്ടിടം നിർമിച്ചത്. 800 ചതുരശ്ര മീറ്ററിൽ പൂർത്തീകരിച്ച ബഹുനില മന്ദിരത്തിൽ ഹാൾ, ലിവിങ് ഏരിയ, കിച്ചൺ, സ്റ്റോർ, മൂന്നു ശുചി മുറികൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉണ്ട്.

അങ്കണവാടിക്ക് സമീപം ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ജയാ പ്രസന്നൻ, പഞ്ചായത്തംഗങ്ങളായ ഗീതാകൃഷ്ണൻ, വിനോദ് കുമാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സുജ, അധ്യാപിക ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close