Alappuzha

പട്ടണക്കാട് ജി.എല്‍.പി. സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം

ആലപ്പുഴ: പട്ടണക്കാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം പദ്ധതി ഒരുങ്ങുന്നു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ജാസ്മിന്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള ആലപ്പുഴ, തുറവൂര്‍ ബി.ആര്‍.സി എന്നിവയുടെ ആഭിമുഖ്യത്തിലാണ് വര്‍ണ്ണക്കൂടാരം ഒരുക്കുന്നത്. 

സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കളികളിലും പഠനത്തിലും ഏര്‍പ്പെടാന്‍ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ 13 പ്രവര്‍ത്തനങ്ങളാണ് വര്‍ണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ ഒരുക്കുന്നത്. പ്രീ പ്രൈമറി സ്‌കൂളുകളുടെ ഗുണവും മികവും ഉറപ്പാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹ്യവല്‍ക്കരണത്തിനും ഏറ്റവും സഹായകമാകുന്ന രീതിയിലാണ് വര്‍ണ്ണക്കൂടാരം പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍  എസ്.എം.സി ചെയര്‍മാന്‍ അബ്ദുള്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി. കെ സാബു, വാര്‍ഡ് അംഗം ഷാജി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സന്ധ്യ, എസ്.ആര്‍.ജി കണ്‍വീനര്‍ ചിത്ര,  ബി.ആര്‍.സി പ്രതിനിധികള്‍ അധ്യാപകര്‍, വര്‍ണ്ണ കൂടാരം ഗുണഭോക്തൃ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close