Malappuram

വയോജനങ്ങൾക്ക് ആവേശം പകർന്ന് ലോകവയോജനദിനാചരണം

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വയോജന ദിനാചരണം സംഘടിപ്പിച്ചു. മെയിന്റനന്‍സ് ട്രൈബ്യൂണൽ , ജില്ലാ പഞ്ചായത്ത്, മഞ്ചേരി നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ് ” വൃദ്ധി – 2023 ” എന്ന പേരില്‍ ദിനാചരണം സംഘടിപ്പിച്ചത്. മഞ്ചേരി ടൗണ്‍ഹാളില്‍ നടന്ന പരിപാടി അഡ്വ. യു.എ ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി മുതിർന്ന പൗരന്മാരുടെ വിവിധ കലാപരിപാടികൾ, കോളേജ് വിദ്യാർത്ഥികളുടെ നൃത്തങ്ങൾ അരങ്ങേറി. മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദ വയോജന ദിന സന്ദേശം നൽകി. ചടങ്ങിൽ ടി.കെ ഹംസ, ഗൗരി ടീച്ചർ, എം.സി മുഹമ്മദ് ഹാജി, തൃക്കുളം കൃഷ്ണൻ കുട്ടി തുടങ്ങിയവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എൻ.എ കരീം, സറീന ഹസീബ് , നസീബ അസീസ് ആലിപ്പറ്റ ജമീല, മഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എൽസി ടീച്ചർ, അബ്ദുൽ നാസർ ടി.എം, സക്കീന സി, മരുന്നൻ മുഹമ്മദ്, വാർഡ് കൗൺസിലർ പ്രേമ രാജീവ്, സംസ്ഥാന വയോജന കമ്മിറ്റി അംഗം വിജയലക്ഷ്മി, ജില്ലാ വയോജന കമ്മിറ്റി അംഗം എം.എസ് ശിവരാമൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, വയോമിത്രം ജില്ലാ കോ ഓർഡിനേറ്റർ ജിഷോ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബാ മുംതാസ് സി.കെ സ്വാഗതവും വി.വി സതീദേവി നന്ദിയും പറഞ്ഞു.

——————–

അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേരി ടൗണ്‍ഹാളില്‍ അഡ്വ. യുഎ ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close