Malappuram

തവനൂരിൽ പകൽ വീട് പ്രവർത്തനമാരംഭിച്ചു

തവനൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായുള്ള പകൽ വീട് ‘സുകൃതം’ പ്രവർത്തനം ആരംഭിച്ചു. 2023 -24 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. വയോജനങ്ങളുടെ മാനസിക ശരീരിക ഉല്ലാസമാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പകല്‍ വീട് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ 15 പേരെയാണ് പാർപ്പിക്കുക.

അതളൂരിൽ നടന്ന പരിപാടി തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ സി പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശിവദാസ് അധ്യക്ഷത വഹിച്ചു. വിമൽ, ലിഷ, പ്രജി,അബൂബക്കർ, ഫിറോസ്, സബിൻ, സീമ, ആമിനക്കുട്ടി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ഐ സി ഡി എസ് സൂപ്പർവൈസർ മാനസ തുടങ്ങിയവർ സംബന്ധിച്ചു.

——-

പകൽവീട് ഉദ്ഘാടനം തവനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി നസീറ നിര്‍വഹിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close