Malappuram

പ്രാപ്തി വർധന പരിശീലനം നടത്തി

കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലേഴ്‌സിന് പ്രാപ്തി വർധന പരിശീലനവും ജനുവരി മാസ അവലോകന യോഗവും മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി. സൈബർ ഇടങ്ങളിലെ സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ   സൈബർ ക്രൈം സിവിൽ പോലീസ് ഓഫീസർ കെ.എം ഷാഫി പന്ത്രാല, കൗൺസിലർ മരിയ എന്നിവർ ബോധവൽക്കരണ ക്ലാസ് നൽകി.
ജൻഡർ ഡി.പി.എം റൂബിരാജ്, സ്നേഹിത കൗൺസിലർ വന്ദന, രേഷ്മ, സർവീസ് പ്രൊവൈഡർ അലീന എന്നിവർ ജനുവരി മാസം വരെയുള്ള ജി.ആർ.ഇ പ്രവർത്തനങ്ങൾ വിലയിരുത്തി. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജെൻഡർ ഡി.പി.എം റൂബിരാജ്, സ്നേഹിത സ്റ്റാഫ് അംഗങ്ങൾ, കമ്യൂണിറ്റി കൗൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close