Malappuram

ഉൾച്ചേർന്ന വിദ്യാഭ്യാസ കായികമേള’ സംഘടിപ്പിച്ചു

സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ബി.ആർ.സി ‘ഉൾച്ചേർന്ന വിദ്യാഭ്യാസ കായികമേള’ സംഘടിപ്പിച്ചു. പരിമിതികൾ മറികടക്കാനും അന്തർദേശീയ തലത്തിൽ നടക്കുന്ന പാരാലിംപിക്സ്, ഡോർഫ് ഗെയിംസ്, സ്പെഷ്യൽ ഒളിംപിക്സ്, ഡഫ്ലിംപിക്സ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യംവച്ചാണ് പരിപാടി സംഘടിപ്പിച്ചത്.  മലപ്പുറം ബി.ആർ.സിയിൽ നടന്ന ഇൻക്ലൂസീവ് കായികോത്സവം മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ബി.പി.സി പി. മുഹമ്മദലി, എ.ഇ.ഒ ജോസ്മി ജോസഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും നഗരസഭാ കൗൺസിലറുമായ സുരേഷ് മാസ്റ്റർ, കെ.എൻ ഷെരീഫ്, ട്രെയിനർമാരായ പി.പി രാജൻ, എ. വിശ്വംഭരൻ, റഷീദ് മുല്ലപ്പള്ളി എന്നിവർ സംബന്ധിച്ചു. കായികമേളക്ക് സ്പെഷ്യൽ എജ്യുക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close