Malappuram

അറിയിപ്പുകൾ

തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഫെബ്രുവരി 5, 6, 12, 13, 19, 20, 26, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും( ആ.ഡി.ഒ കോർട്ട്) 2, 8 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 16, 23 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷൂറൻസ് കേസുകളും എപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.

————-

‘വനിതാരത്നം 2023’ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വിവിധമേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കാൻ വനിതാ ശിശുവികസന വകുപ്പ് ‘വനിതാരത്നം 2023’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചവർ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവർ എന്നീ അഞ്ച് മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നതിലേക്ക് മറ്റ് വ്യക്തികൾ/സ്ഥാപനങ്ങൾ/ സംഘടനകൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫെബ്രുവരി അഞ്ചിനകം ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ നൽകണം. അപേക്ഷയോടൊപ്പം പ്രവർത്തനമേഖല വിശദീകരിക്കുന്ന പുസ്തകം, സി.ഡികൾ, ഫോട്ടോകൾ, പത്രവാർത്തകൾ തുടങ്ങിയവ ഉൾപ്പെടുത്തണം. ഫോൺ: 0483 2950084.

—————–

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി-കാറ്റഗറി നമ്പര്‍ 336/21) തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി ഒന്നിന് പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍വച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

—————

ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

സംയോജിത പട്ടികവർഗ്ഗ പ്രൊജക്ടിന് കീഴില്‍ നിലമ്പൂരില്‍ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളില്‍ പ്രവേശനത്തിനായി അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.നിലമ്പൂർ ഐ.റ്റി.ഡി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന, ഈ വർഷം നാല്, അഞ്ച് ക്ലാസ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് പ്രവേശനം.

പ്രവേശന പരീക്ഷ മാർച്ച് 16ന് നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂളിൽ നടത്തും. അപേക്ഷ നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂൾ, ട്രൈബൽ എക്സ്റ്റഷൻ ഓഫീസ് നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ, ഐ.ടി.ഡി.പി, നിലമ്പൂർ എന്നീ ഓഫീസുകളിൽ ഫെബ്രുവരി 15ന് മുമ്പായി സമർപ്പിക്കണം. അപേക്ഷകന്റെ രക്ഷകർത്താക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷയോടൊപ്പം ജാതി, കുടുംബ- വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും ലഭിക്കുന്നതിന് നിലമ്പൂർ ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസുമായോ, നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂൾ സൂപ്രണ്ടുമായോ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരയും നേരിട്ട് ബന്ധപ്പെടണം. ഓൺലൈൻ ആയി www.stmrs.in എന്ന വെബ് സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്

ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസ് : 04931 220315

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എടവണ്ണ : 9061634931

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് നിലമ്പൂർ: 9456631204

ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പെരിന്തൽമണ്ണ : 9544290676

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close