Malappuram

കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സര അവാർഡ് സമർപ്പണ പരിപാടിക്ക് തുടക്കം

രണ്ടു ദിനങ്ങളിലായി എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 

കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് സമർപ്പണ പരിപാടിക്ക് തുടക്കമായി.

‘അലോഷി പാടുന്നു’ എന്ന പരിപാടിയോടെ അവാർഡ് സമർപ്പണത്തിന് ആരംഭമായി. തുടർന്ന് നടന്ന സാംസ്കാരിക പരിപാടി ഡോ.കെ.ടി. ജലീൽ എം.എൽ. എ ഉദ്ഘാടനം ചെയ്തു.

അക്കാദമി നിർവ്വാഹക സമിതി അംഗം ടി.ആർ.അജയൻ അധ്യക്ഷത വഹിച്ച

ചടങ്ങിൽ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.പി. മോഹൻദാസ്, അക്കാദമി ഭരണ സമിതി അംഗം പെരിങ്ങോട് ചന്ദ്രൻ

 എന്നിവർ സംബന്ധിച്ചു. അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ.അനിൽകുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ.കെ.വിജയൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ നാടക പ്രവർത്തകരെ ആദരിച്ചു. എടപ്പാൾ നാടക അരങ്ങിന്റെ ബ്രോഷർ പ്രകാശനവും ചടങ്ങിൽ നടന്നു.തുടർന്ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ‘നത്ത് മാത്തൻ ഒന്നാംസാക്ഷി’ എന്ന നാടകവും അരങ്ങേറി.

ഇന്ന് (ഒക്ടോബർ 10) വൈകീട്ട് അഞ്ചിന് നടക്കുന്ന 2022 ലെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് സമർപ്പണ ചടങ്ങ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാവും. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.പി. അബ്ദുസമദ് സമദാനി, എം എൽ.എ മാരായ പി.നന്ദകുമാർ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.കെ.ടി.ജലീൽ എം.എൽ.എ. ആമുഖ പ്രഭാഷണം നടത്തും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സുബൈദ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹൻദാസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ നന്ദിയും പറയും.

19 ഇനങ്ങളിലാണ് അക്കാദമി അവാര്‍ഡ് നല്‍കുന്നത്. മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടന്ന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മാറ്റുരച്ച പത്ത് നാടകങ്ങളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായ നാടകങ്ങളെ തെരഞ്ഞെടുത്തത്.

ഇത്തവണ അഭിനയത്തിലെ മികവിന് രണ്ടുകുട്ടികൾ പ്രത്യേക ജൂറി പരാമർശത്തിനും അർഹരായിട്ടുണ്ട്.

അവാർഡ് സമർപ്പണ ചടങ്ങിനു ശേഷം വൈകീട്ട് 6.30 ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങൾ എന്ന നാടകവും അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close