Malappuram

അറിയിപ്പുകൾ

ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചുകർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023 വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകളിലേതെങ്കിലുമൊന്നിൽ ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിനും ജില്ലയിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മത്രമേ അവാർഡിന് അർഹതയുള്ളു.പൂരിപ്പിച്ച അപേക്ഷ ജനുവരി 31ന് വൈകീട്ട് അഞ്ചിന് മുമ്പ് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ലഭിക്കണം. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 0483 2732 001.——————-ദർഘാസ് ക്ഷണിച്ചുമലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക്് ഒരുവാഹനം ലഭ്യമാക്കുന്നതിന് ഉടമകളിൽനിന്ന് ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ടെൻഡർ ഫോർ എം.ഒ.യു വർക്ക് പ്ലാൻ വെഹിക്കിൾ എന്ന തലക്കെട്ടോടെ ജനുവരി എട്ടിന് ഉച്ചക്ക് 12ന് മുമ്പായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ , സിവിൽ സ്റ്റേഷൻ, മലപ്പുറം-676505 എന്ന വിലാസത്തിൽ നിശ്ചിത മാതൃകയിലുള്ള എഗ്രിമെന്റും ഏതെങ്കിലും ദേശവൽകൃത ബാങ്കിൽനിന്നും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പേരിൽ മലപ്പുറം ജില്ലയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് /ചെക്ക് നിരതദ്രവ്യമായി ഉൾപ്പെടെ സമർപ്പിക്കണം. ദർഘാസ് ഫോറം നാളെ (ജനുവരി ആറ്) വൈകീട്ട് അഞ്ചുവരെ നൽകും. ജനുവരി എട്ടിന് ഉച്ചക്ക് 12 വരെ ദർഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നിന് ശേഷം ദർഘാസ് തുറക്കും.ഫോൺ: 0483 2732121.——————–സ്റ്റാഫ് നഴ്‌സ് നിയമനംമഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ട് സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്/ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എ.എന്‍.എം എന്നിവയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ നാളെ (ജനുവരി 6)വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0483 2764056——————ലേലം ചെയ്യുംമലബാര്‍ സ്‌പെഷല്‍ പൊലീസ് (എം.എസ്.പി) യൂണിറ്റിന്റെ അധീനതയില്‍വരുന്ന വിവിധ മരങ്ങള്‍ ലേലം ചെയ്യുന്നു. എം.എസ്.പി യൂണിറ്റിലെ മേല്‍മുറി ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിന് സമീപം മുറിച്ചിട്ട മട്ടി മരം ജനുവരി 16ന് രാവിലെ 11 മണിക്കും മേല്‍മുറി ക്യാമ്പിലെ ക്വാര്‍ട്ടര്‍ ഗാര്‍ഡിന് സമീപത്തുള്ള മുറിച്ചിട്ട 55ാം നമ്പര്‍ ബദാം മരം രാവിലെ 11.15നും എം.എസ്.പി മേല്‍മുറി ക്യാമ്പില്‍വച്ച് പൊതുലേലം ചെയ്യും. എം.എസ്.പി യൂണിറ്റിലെ ആസ്ഥാന ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് ബംഗ്ലാവിനോട് ചേര്‍ന്നുള്ള മുറിച്ചിട്ട തെങ്ങ് ജനുവരി 18ന് രാവിലെ 11 മണിക്കും ബറ്റാലിയന്‍ കമ്പനി ടോയ്‌ലറ്റിന് സമീപം കടപുഴകി വീണ 339, 341, 342, 345, 347 നമ്പര്‍ തേക്ക് മരങ്ങള്‍, ഗുല്‍മോഹര്‍(1) എന്നിവ രാവിലെ 11.15നും എം.എസ്.പി ബറ്റാലിയനിലെ വെറ്റ് കാന്റീനിന് പിറകുവശത്ത് കടപുഴകി വീണ 450ാം നമ്പര്‍ തേക്ക് മരം രാവിലെ 11.30നും ബറ്റാലിയനിലെ റേഞ്ച് വര്‍ക്ക് ഷോപ്പിന് പിന്‍വശത്തുള്ള സ്റ്റോര്‍ റൂം 1-ന് സമീപമുള്ള 24, 25, 28 തേക്ക് മരങ്ങള്‍ രാവിലെ 11.45നും ബറ്റാലിയന്‍ ജനമൈത്രി കേന്ദ്രത്തിനും പൊലീസ് ക്ലബിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന 517ാം നമ്പര്‍ തേക്ക് മരം ഉച്ചക്ക് 12 മണിക്കും എം.എസ്.പി പൊലീസ് ആസ്ഥാനത്ത് വച്ച് ലേലം ചെയ്യും.ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം ലേലദിവസം രാവിലെ 10.30ന് മുമ്പായി ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങണം. ലേല ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലുമണി വരെ ബന്ധപ്പെട്ട ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ലേല വസ്തു പരിശോധിക്കാം. പരിശോധനക്ക് വരുന്നവരും ലേലത്തില്‍ പങ്കെടുക്കാനെത്തുന്നവരും തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.==========എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത 39ല്‍ കീഴുപറമ്പ് വില്ലേജില്‍ വാലില്ലാപുഴ അങ്ങാടിക്ക് സമീപം പ്ലാവ്, രണ്ട് തെങ്ങുകള്‍ എന്നിവ ജനുവരി 16ന് രാവിലെ 11.30 മരങ്ങളുടെ പരിസരത്തുവച്ച് ലേലം ചെയ്യും. വിശദവിവരങ്ങള്‍ ലഭിക്കാന്‍ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0494 2608728========കുടുംബകോടതിയുടെ വാറണ്ട് പ്രകാരം പെരിന്തല്‍മണ്ണ താലൂക്കില്‍ വലമ്പൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 45/4-12ലുള്ള 01.62 ആര്‍സ് ഭൂമി ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് വലമ്പൂര്‍ വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.——————–ക്വട്ടേഷന്‍ ക്ഷണിച്ചുലൈഫ് മിഷന്റെ മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ ഒരുവര്‍ഷത്തേക്ക് കാര്‍ ലഭ്യമാക്കാന്‍ തയാറുള്ള കാറുടമകളില്‍നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ കവറിന് പുറത്ത് ‘വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷനുകള്‍’ എന്നെഴുതി ജനുവരി 15ന് വൈകുന്നേരം മൂന്നുമണിക്ക് മുമ്പായി ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9946362777, 8301895727, 8714150192———

ക്വട്ടേഷൻ ക്ഷണിച്ചുനിലമ്പൂർ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മഞ്ചീരി ചാലിയാർ പഞ്ചായത്തിലെ അമ്പുമല മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി എന്നീ ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഡ്രൈവർ സഹിതം ചരക്കുവാഹനം/ഫോർവീൽ വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വാട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയം, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം, കാവുങ്ങൽ, മലപ്പുറം, പിൻ: 676505 എന്ന വിലാസത്തിൽ ക്വാട്ടേഷനുകൾ സമർപ്പിക്കണം. ഇ-മെയിൽ: dsompm@gmail.com. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04931220507.—————എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമസ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം(9846033001), അടൂർ (7012449076) എന്നിവിടങ്ങളിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെ പഠനം പൂർത്തിയാക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2325101, 8281114464. www.srccc.in എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭിക്കും.————–അംഗത്വം പുനഃസ്ഥാപിക്കാൻ അവസരംകേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശ്ശികയും പിഴയും ജനുവരി 31 വരെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടക്കാനും അംഗത്വം പുനഃസ്ഥാപിക്കാനും സാധിക്കില്ല. കുടിശ്ശിക അടക്കാൻ അംഗത്തിന്റെ ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ടിന്റെ കോപ്പി, ഫോൺ നമ്പർ എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2732001.———————-അസിസ്റ്റൻറ് മാനേജർ (ബൈൻഡിങ്) നിയമനംഎറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (ബൈൻഡിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. പ്രിന്റിങ് ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി-ടെക്ക്/ബി.ഇ ബിരുദം ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ ജനുവരി 15ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.————–അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) നിയമനംഎറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (റിപ്രൊഡക്ഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. പ്രിന്റിങ് ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി-ടെക്ക്/ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ അഞ്ച് വർഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്‌നോളജിയിലുള്ള മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും എട്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ ജനുവരി 15ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.————————അസിസ്റ്റൻറ് മാനേജർ നിയമനംഎറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ ആൻഡ്പർച്ചേഴ്‌സ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300) നിലവിലുണ്ട്. ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ബിരുദവും, റെഗുലറായി ഹ്യൂമൻ റിസോഴ്‌സസിൽ എം.ബി.എ ഫസ്റ്റ്ക്ലാസ്സും, ലേബർ അല്ലെങ്കിൽ എച്ച്.ആർ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും (മെറ്റീരിയൽ പർച്ചേസിൽ പ്രവൃത്തി പരിചയം അഭികാമ്യം) യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്്പരരായ ഉദ്യോഗാർത്ഥികൾ ജനുവരി 15ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം——————————-പാരമ്പര്യേതര ട്രസ്റ്റി നിയമനംപാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര വില്ലേജിൽ ശ്രീ കൊടലിൽല പെരുമ്പലം ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.തിരൂർ താലൂക്കിലെ തൃപ്രങ്ങോട് വില്ലേജിൽ ശ്രീ ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31ന് വൈകിട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.——————-തൊഴിൽ നൈപുണ്യ പരിശീലനംതൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർ മുതൽ എൻജിനീയറിങ് പഠനം പൂർത്തീകരിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2734827.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close