Malappuram

അറിയിപ്പുകൾ

ലേലം ചെയ്യും

കുടിശ്ശിക തുക ഈടാക്കുന്നതിനായി തിരൂർ താലൂക്ക് ഇരിമ്പിളിയം വില്ലേജിൽ സർവേ നമ്പർ 327/12ൽ പെട്ട 8.10 ആർസ് ഭൂമി ജനുവരി 24ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറയിച്ചു. ലേലത്തിൽ പങ്കെടുക്കേണ്ടവർക്ക് കൂടുതൽ വിവരങ്ങൾ ഇരിമ്പിളിയം വില്ലേജ് ഓഫീസിൽനിന്നോ തിരൂർ താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിൽനിന്നോ ലഭിക്കും.

——————-

ടെൻഡർ ക്ഷണിച്ചു

ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റിലെ 15.14 ഹെക്ടർ ഭൂമി ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം ചെയ്യുന്നതിനായി കാട് വെട്ടിത്തെളിക്കുന്നതിന് കേരള വനംവകുപ്പിൽ രജിസ്റ്റർ ചെയ്ത നിലവിൽ യോഗ്യരായ എ, ബി, സി, ഡി ക്ലാസ് കോൺട്രാക്ടർമാരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. ജനുവരി നാലിന് രാവിലെ 11 മണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള കോൺട്രാക്ടർമാർ ‘നിക്ഷിപ്ത വനഭൂമി വിതരണം-അത്തിക്കൽ ബീറ്റിലെ കാട് വെട്ടിത്തെളിക്കുന്നതിനുള്ള ടെൻഡറുകൾ’ എന്ന് കവറിന് മുകളിലെഴുതി സമർപ്പിക്കുകയും ടെൻഡറിനൊപ്പം കോൺട്രാക്ടറുടെ ഫോറസ്റ്ററി ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്യുകയും വേണം. ടെൻഡർ ഫോറം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽനിന്നും ജനുവരി മൂന്നുവരെ നൽകും. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ ഐ.റ്റി.ഡി.പി പ്രൊജക്്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04931 220315.

———-

ജൂനിയർ റെസിഡന്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള ജൂനിയർ റെസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനുവരി നാലിന് രാവിലെ പത്തിന് മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഓഫീസിൽ നടക്കും. അധിക യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2764056

——————

എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2024-26 എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kicma.ac.in എന്ന കോളേജ് വെബ്സൈറ്റ് വഴി ഓലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 20. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഫെബ്രുവരിയിലെ സി-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kicma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8547618290, 9188001600.

—————-

വെറ്ററിനറി സർജൻ നിയമനം

മൃഗ സംരക്ഷണ വകുപ്പ് മുഖേന ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ ബാച്ച്ലർ ഓഫ് വെറ്ററിനറി സർവീസ്(ബി.വി.എസ്.സി), അനിമൽ ബസ്ബൻഡറി(എ.എച്ച്) യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കും. ഫോൺ: 0483 2734917.

—————————-

സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും

കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ പുളിക്കൽ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും ജനുവരി മൂന്ന്, നാല് തിയതികളിൽ കൊണ്ടോട്ടി തുറക്കലിലുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി ഹാജരാവണം. അഭിമുഖ അറിയിപ്പ് അപേക്ഷകർക്ക് തപാൽ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 04832713315.

—————

ടെൻഡർ ക്ഷണിച്ചു

താനൂർ സി.എച്ച്.എം.കെ.എം ഗവ. കോളേജിലെ ഇലക്ട്രോണിക് ഡിപ്പാർട്ട്മെന്റിലേക്ക് ഇക്ട്രോണിക്സ് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 25ന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ടെൻഡറുകൾ തുറക്കും. ദർഘാസുകൾ കവറിന് പുറത്ത് സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡറുകൾ എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് താനൂർ, കെ.പുരം മലപ്പുറം ജില്ല പിൻ-676307 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഫോൺ: 0494 2582800

——————–

അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nan.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റിൽ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ജനുവരി നാലന് വൈകീട്ട് അഞ്ചിന് മുൻപായി നേരിട്ടോ പോസ്റ്റൽ വഴിയോ ഓഫീസിൽ എത്തിക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close