Kollam

നാടിനെ തൊട്ടറിയുന്ന സര്‍ക്കാര്‍ തീര്‍ക്കുന്നത് പുതുചരിത്രം : മന്ത്രി പി പ്രസാദ്

ജനാധിപത്യചരിത്രത്തില്‍ ഒരു ഭരണകൂടം ഒന്നാകെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് നാടിനെ തൊട്ടറിയുന്നത് ആദ്യമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. നവകേരള സൃഷ്ടി ഭരണകൂടഉത്തരവാദിത്തമായാണ് ഈ സര്‍ക്കാര്‍ കാണുന്നത്. ഭരണത്തില്‍ ഏറുമ്പോള്‍ പ്രധാന പരിഗണന നല്‍കിയത് അതിദരിദ്രരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആണ്. ആ പ്രവര്‍ത്തനങ്ങള്‍ ഇന്ന് 0. 7 ശതമാനം മാത്രം അതിദരിദ്രരുള്ള സംസ്ഥാനമാക്കി കേരളത്തിനെ മാറ്റി. 2025 നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാകും.

പരാതികള്‍ക്കെല്ലാം പരിഹാരം കാണുന്നതിനുള്ള തീവ്രശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കാലതാമസമില്ലാതെയാണ് പ്രശ്‌നപരിഹാരം കണ്ടെത്തുന്നതും. കാര്‍ഷികവൃത്തിയിലൂടെ ജീവിതംനയിക്കാമെന്ന് ബോധ്യപ്പെടുത്താനുമാകുന്നു. പുതുതലമുറയെ കൃഷിയോടൊപ്പം ചേര്‍ക്കുകയാണ് ലക്ഷ്യം. പ്രതിസന്ധികളില്‍ പതറാതെ ഒരു ജനതയെ സുരക്ഷിതമായി ചേര്‍ത്തുനിര്‍ത്തി രാജ്യത്തിന് തന്നെ മാതൃകയാകാന്‍ കഴിഞ്ഞു. കോവിഡ് പ്രളയം തുടങ്ങി മഹാമാരികളുടെ കാലത്തു ജനതയ്ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി ചേര്‍ത്ത് നിര്‍ത്തിയ ഈ സര്‍ക്കാര്‍ ഒരിക്കലും അവരെ വിട്ടു കളയില്ല എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close