Kollam

‘സാഗര്‍മിത്ര’ കളുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ പരിധിയില്‍ ഇരവിപുരം, ശക്തികുളങ്ങര മത്സ്യഗ്രാമങ്ങളിലേക്ക് രണ്ട് ‘സാഗര്‍മിത്ര’ കളെ കരാര്‍വ്യവസ്ഥയില്‍ നിയമിക്കും. വേതനം : പ്രതിമാസം 15,000 രൂപ. മൂന്ന് മാസത്തേക്കാണ് നിയമനം. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ സേവനകാലം ദീര്‍ഘിപ്പിക്കും.

ഫിഷറീസ് സയന്‍സ്/മറൈന്‍ബയോളജി/സുവോളജി ഏതിലെങ്കിലും ബിരുദംനേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശികഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗത്ഭ്യംഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി-35 വയസ്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 18ന് ശക്തികളങ്ങര മത്സ്യഭവനിലോ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍ -0474 2792850.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close