Kozhikode

വിപുലീകരിച്ച എം സി എഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു 

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റെ (എംസിഎഫ്) വിപുലീകരിച്ച കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജൻ അധ്യക്ഷത വഹിച്ചു.

അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി  13.75 ലക്ഷം രൂപ ചെലവഴിച്ചാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (എംസിഎഫ്) വിപുലീകരിച്ചിരിക്കുന്നത്.

വാർഡ് മെമ്പർമാരായ ബിന്ദു ഗംഗാധരൻ,  ജയരാജൻ മാവോളി, അബ്ദുൽ ഖാദർ, ഹെൽത്ത് ഇൻസ്പെക്ടർ ഫസ്ന പി, എ എസ് റാണി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close