Kozhikode

മാലിന്യ മുക്തം നവകേരളം: ബാലുശ്ശേരിയിൽ ശുചീകരണം നടത്തി

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ശുചീകരണം നടത്തി. ബാലുശ്ശേരി ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 17 വാർഡുകളിലും ശുചീകരണം ഇതിനോടകം പൂർത്തീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് അതാത് പ്രദേശങ്ങളിലെ ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ, പ്രദേശവാസികൾ തുടങ്ങിയവർ നേതൃത്വം നൽകി.

വാർഡ് മെമ്പർ ഹരീഷ് നന്ദനം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമ മഠത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ നിഷ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close